അങ്കോള: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പതിനൊന്നാം ദിനം പുനരാരംഭിച്ചു. പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത് വെല്ലുവിളിയാകുന്നുണ്ട്. അടിയൊഴുക്ക് ശക്തമായത് കാരണം ഗംഗാവലി പുഴയിൽ തിരച്ചിൽ ആരംഭിക്കാനായിട്ടില്ല. ഇന്നലെ രാത്രിയും രക്ഷാപ്രവർത്തനം തുടരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ശക്തമായ മഴയും കാറ്റും കാരണം വേണ്ടവിധം മുന്നോട്ട് കൊണ്ടു പോകാനായില്ല. അങ്കോളയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലേർട്ടാണ്. അതിശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്.
പുഴയിൽ ട്രക്കുണ്ടെന്ന വിവരം ബുധൻ വൈകിട്ട് കിട്ടിയതോടെ, വ്യാഴം പകൽ ട്രക്കിനടുത്ത് എത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ട്രക്കും കാബിനും ഉണ്ടെന്ന് പറയുന്ന ഭാഗം കണ്ടെത്തിയതല്ലാതെ കൃത്യമായി അടയാളപ്പെടുത്താനായിട്ടില്ല. മനുഷ്യസാന്നിധ്യം ഉണ്ടോ എന്നറിയാനുള്ള ഡ്രോൺപരിശോധനയിലും ഫലം കണ്ടില്ല. അടിയൊഴുക്ക് കുറഞ്ഞാൽ മാത്രമേ നാവികസേനയുടെ മുങ്ങൽവിഗദ്ധർക്ക് പുഴയിലിറങ്ങി ക്യാബിനകത്ത് അർജുൻ ഉണ്ടോ എന്ന് തിരയാൻ കഴിയൂ. നിലവിൽ നാല് നോട്ടാണ് അടിയൊഴുക്ക്. 2-3 നോട്ടായാൽ മാത്രമേ സുരക്ഷിതമായി ഡൈവ് ചെയ്ത് പരിശോധന നടത്താനാകൂ. രക്ഷാദൗത്യത്തിനായി മത്സ്യബന്ധ ബോട്ടുകൾ ഷിരൂരിലെത്തിച്ചു. നാവികസേനയുടെ നിർദേശ പ്രകാരമാണ് ബോട്ടെത്തിയത്. അടിയൊഴുക്ക് കുറഞ്ഞാലുടൻ പുഴയിലേക്കിറങ്ങും. കൂടുതൽ മുങ്ങൽവിദഗ്ധർ കാർവാറിൽ സജ്ജമാണെന്ന് നേവി അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ ഇന്നുതന്നെ ലോറി പുറത്തെടക്കുമെന്ന് രക്ഷാസംഘം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ എ കെ ശശീന്ദ്രനും മുഹമ്മദ് റിയാസും ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും.
- Home
- Latest News
- അർജുനായി പതിനൊന്നാം ദിനം തിരച്ചിൽ; വെല്ലുവിളിയായി മഴ
അർജുനായി പതിനൊന്നാം ദിനം തിരച്ചിൽ; വെല്ലുവിളിയായി മഴ
Share the news :
Jul 26, 2024, 7:00 am GMT+0000
payyolionline.in
‘കനത്ത മഴയാണ്, വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ട’; മുംബൈ പൊലീസിന്റെ ..
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം: കര്ശന പരിശോധന തുടരുന്നുവെന്ന് നഗരസഭ ഹൈ ..
Related storeis
മുത്താമ്പി പുഴയിൽ കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര് സ്വദേശിനിയുടേത്
Nov 29, 2024, 7:12 am GMT+0000
സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേട്: കടുത്ത നടപടികളുമായി ധനവകുപ്പ്; വിജ...
Nov 29, 2024, 7:04 am GMT+0000
ഡോ. പി സരിനെ എകെജി സെന്ററിൽ സ്വീകരിച്ച് എം വി ഗോവിന്ദൻ
Nov 29, 2024, 7:01 am GMT+0000
അത്തോളി കെഎസ്ഇബി ഓഫിസിൽ വിവരാവകാശ കമ്മിഷണറുടെ പരിശോധന
Nov 29, 2024, 6:28 am GMT+0000
‘തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞു’; കലക്ടറുടെ മൊഴി വീണ്ടും രേഖപ്പ...
Nov 29, 2024, 6:20 am GMT+0000
സ്വർണം : സംസ്ഥാനത്ത് ഇന്ന് കൂടിയത് 560 രൂപ
Nov 29, 2024, 5:57 am GMT+0000
More from this section
പയ്യോളിയിൽ വനിതാ കൗൺസിലറുടെ വീടിന് നേരെ ആക്രമണം: ജനൽ ചില്ലുകൾ അടിച്...
Nov 29, 2024, 4:45 am GMT+0000
ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; വ്യാഴാഴ്ച മാത്രം എത്തിയത് 88,751തീർഥ...
Nov 29, 2024, 4:34 am GMT+0000
സാമൂഹ്യപെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ല,...
Nov 29, 2024, 3:50 am GMT+0000
കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ പിന്തുടർന്നത് വെളുത്ത കാർ, നമ്പർ പ്ല...
Nov 29, 2024, 3:34 am GMT+0000
ഫസീലയെ കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ വെച്ച് കൊന്ന ശേഷം പ്രതി കടന്നത്...
Nov 29, 2024, 3:19 am GMT+0000
പത്തനംതിട്ടയിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണം: 17കാരി ആത്മഹത്യക്ക...
Nov 28, 2024, 2:21 pm GMT+0000
പെരിന്തൽമണ്ണയിലെ സ്വർണ കവർച്ച കേസ്; ബാലഭാസ്കറിൻ്റെ ഡ്രൈവർ അറസ്റ്റിൽ
Nov 28, 2024, 2:07 pm GMT+0000
പഞ്ചാബിൽ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനത്തിനായി കുഴിയെടുത്തപ...
Nov 28, 2024, 12:56 pm GMT+0000
മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ, ജാർഖണ്ഡിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു
Nov 28, 2024, 12:48 pm GMT+0000
അംഗീകാരമില്ലാത്ത സ്കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി; നി...
Nov 28, 2024, 10:40 am GMT+0000
ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ലെന്ന് മന്ത്രി വി. ശിവൻ...
Nov 28, 2024, 10:12 am GMT+0000
ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല R...
Nov 28, 2024, 10:10 am GMT+0000
2024 ൽ ഇന്ത്യക്കാർക്ക് 11333 കോടി രൂപ സൈബർ തട്ടിപ്പിലൂടെ നഷ്ടമായെന്...
Nov 28, 2024, 9:41 am GMT+0000
വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം ...
Nov 28, 2024, 9:30 am GMT+0000
ദില്ലിയിൽ പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം, ആളപായമില്ല
Nov 28, 2024, 9:22 am GMT+0000