അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ഒഴിവ്

news image
Mar 20, 2025, 4:00 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോമിൽ മാനസിക അസ്വാസ്ഥ്യമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ ഒഴിവുണ്ട്.

55 വയസ്സിൽ താഴെയുള്ള വിമുക്ത ഭടന്മാർക്ക് അപേക്ഷ നൽകാം. മെഡിക്കൽ കാറ്റഗറി ഷെയ്പ് ഒന്ന് വിഭാഗത്തിൽ ഉള്ളവർ ആയിരിക്കണം.

താൽപര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെ പകർപ്പും സഹിതം 20ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

ഫോൺ: 0497 2700069

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe