അഴിയൂർ: ദേശീയ പാതയിൽ അശാസ്ത്രിയ ട്രാഫിക്കിന്റെ ഇരയായി മധ്യവയസ്ക്കൻ ബസ്സിടിച്ച് മരിച്ചു.മുക്കാളി റെയിൽവേ സ്റ്റേഷനു സമീപം നിർമാണ തൊഴിലാളി ചെറിയ പറമ്പത്ത് ബാലനാണ് (78) മരണപ്പെട്ടത്. ഞായാറാഴ്ച മുക്കാളിയിൽ താൽക്കാലികമായി തുറന്ന ദേശീയ പാത മുറിച്ച് കടക്കുന്നതിനിടയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ചാണ് അപകടം . ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.മറ്റ് വഴികൾ ഇല്ലാത്തതിനെ തുടർന്ന് റോഡ് മുറിച്ച് കടക്കാൻ പോകുമ്പോൾ പലരും അപകടത്തിൽ പ്പെടുകയായിരുന്നു അതിന് ഒപ്പം ബസ്റ്റുകൾ തോന്നിയ സ്ഥലത്ത് നിർത്തുന്നത് അപകടത്തിന് മറ്റൊരു കാരണമാവുന്നു. ഭാര്യ : സരോജിനി.മക്കൾ: സീന , സിജു (ഡ്രൈവർ) സിജേഷ് (ഒട്ടോ). മരുമക്കൾ ബാബു (പയ്യോളി), ലത. സഹോദരങ്ങൾ: രാധ ഏറാമല , പരേതരായ ദേവി, ഗോവിന്ദൻ കുഞ്ഞികണ്ണൻ, അനന്തൻ
നിർമ്മാണ കമ്പിനികൾ തോന്നിയത് പോലെ നടത്തുന്ന ട്രാഫിക്ക് സമ്പ്രദായത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിലും ദയനീയാവസ്ഥയാണ് കുഞ്ഞിപ്പള്ളിയിലെ സ്ഥിതി. പുതിയ ദേശീയ പാതയിൽ കയറിപ്പറ്റാനുള്ള വഴി ദുർഘടം പിടിച്ചതാണ് . ഈ വഴി കയറിയാൽ മാത്രമെ ബസ്സിൽ കയറാൻ കഴിയൂ. മറ്റു ഭാഗത്തേക്ക് പോകാനും ഏറെ പ്രയാസമാണ്. സർവ്വീസ് റോഡ് അറ്റകുറ്റപണിക്കാണ് അടച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒരു നിർമാണ പ്രവർത്തിയും നടക്കുന്നുല്ലെന്ന് നാട്ടുകാർ ആരോപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ലീല , താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല , കോൺഗ്രസ്സ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ്, എന്നിവർ ആവശ്യപ്പെട്ടു.
