അവിവാഹിതര്‍ ഒന്നിച്ച് റൂം എടുക്കാന്‍ വരേണ്ട; പുത്തന്‍ നിയമവുമായി ഓയോ

news image
Jan 5, 2025, 10:47 am GMT+0000 payyolionline.in

മീററ്റ്: ഇനി മുതല്‍ അവിവാഹിതരായ പങ്കാളികള്‍ക്കും കാമുകി-കാമുകന്‍മാര്‍ക്കും ഓയോയില്‍ റൂമെടുക്കാനാവില്ല. പ്രമുഖ ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ ഉത്തര്‍പ്രദേശിലെ മീറ്ററ്റിലാണ് ആദ്യഘട്ടത്തില്‍ ഈ ചെക്ക്-ഇന്‍ റൂള്‍ മാറ്റം നടപ്പാക്കിയിരിക്കുന്നത്. ഓയോ മറ്റ് സ്ഥലങ്ങളിലേക്കും പുതിയ നിയമം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വിവാഹം കഴിക്കാത്ത പങ്കാളികള്‍ക്കും കാമുകി-കാമുകന്‍മാര്‍ക്കും ഇനി മുറി ബുക്ക് ചെയ്യാനാവില്ലെന്ന പുതിയ ചെക്ക്-ഇന്‍ റൂള്‍ പാര്‍ട്‌ണര്‍ ഹോട്ടലുകള്‍ക്കായി ഓയോ ഉത്തര്‍പ്രദേശിലെ മീറ്ററില്‍ പുറത്തിറക്കി. ഓണ്‍ലൈനില്‍ റൂം ബുക്ക് ചെയ്യുന്നവര്‍ അടക്കമുള്ളവര്‍ ബന്ധം തെളിയിക്കുന്ന രേഖ ചെക്ക്-ഇന്‍ സമയത്ത് സമര്‍പ്പിക്കണമെന്ന് ഓയോയുടെ പുതുക്കിയ നിയമാവലിയില്‍ പറയുന്നു. അടിയന്തരമായി ഈ ചട്ടം നടപ്പാക്കാന്‍ ഓയോ മീററ്റിലെ ഹോട്ടല്‍ പാര്‍ട്‌ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മതിയായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാത്ത സ്ത്രീപുരുഷന്‍മാരെ ഒന്നിച്ച് റൂമെടുക്കാന്‍ ഓയോ അനുവദിക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe