മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ്ഡ്രൈവ് സംഘടിപ്പിക്കുന്നു. മാർച്ച് 15ന് രാവിലെ 10.30ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ്ഡ്രൈവ് നടക്കുക. 200ലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോബ്ഡ്രൈവിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകാണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.ഫോൺ: 0483 2734737, 8078 428 570.
അതേസമയം, ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന് തൊഴില്‍ മേള നടക്കും. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ വിവിധ മേഖലകളില്‍ നിന്നായി 300ലധികം ഒഴിവുകളുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ ഒമ്പത് മണിക്ക് ബയോഡാറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ എത്തണം. https://forms.gle/N2asmjQFmpkhGEsu7 എന്ന ഗൂഗിള്‍ ഫോം വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 9495999704.