അഴിയൂർ : പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ ചികിത്സ ഒ പി വിഭാഗം ആരംഭിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഡിസ്പെൻസറി മാനേജ്മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതിനായുള്ള അടിസ്ഥാന സൗകര്യം പഞ്ചായത്ത് ഏർപ്പെടുത്തും.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ പി ബിജു, പി ബാബുരാജ്, പ്രദീപ് ചോമ്പാല, ടി കെ അനിൽ കുമാർ, അനുഷ ആനന്ദസദനം, ശ്രീജേഷ് കുമാർ, എം പി കരുണൻ എന്നിവർ സംസാരിച്ചു.