അഴിയൂരിൽ ഡിജിറ്റൽ റീ സർവ്വെ നടപടി തുടങ്ങി

news image
Jun 6, 2025, 4:47 am GMT+0000 payyolionline.in

അഴിയൂർ: വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമി സംബന്ധമായ ഡിജിറ്റൽ റിസർവ്വെ നടപടികൾ ഊർജിതമാക്കാൻ അഴിയൂർപഞ്ചായത്തിലെ ജനപ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, സർവ്വെ വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം  തീരുമാനിച്ചു.

 

ഭൂവുടമകൾ അതിർത്തി തിരിച്ചിടണം. അവകാശ രേഖയായ ആധാരവും , നികുതി ശിട്ടും കൈവശം വയ്ക്കണം. അതിർത്തികൾ വ്യക്തമാക്കാനായി ,കാടകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യണമെന്ന് സർവ്വെ വകുപ്പ് അധികൃതർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു. സർവ്വെേ . നോഡൽ ഓഫീസർ .കെ എം മുഹമ്മദാലി , പി പി നീരജ്,ശരിധരൻ തോട്ടത്തിൽ,രമ്യ കരോടി എം പി ബാബു .ബബ്ബിത്ത് തയ്യിൽ, പി പി ഇസ്മായിൽ, ശ്രീധരൻ കൈപ്പാട്ടിൽ, പ്രദീപ് ചോമ്പാല, കെ എ സുരേന്ദ്രൻ , സാലിം പുനത്തിൽ, പി കെ പ്രിത , വി പി പ്രകാശൻ , മുബാസ് കല്ലേരി. പി പി ശ്രീധരൻ , പി കെ കാസിം എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe