അറക്കൽ പൂരം ഏപ്രിൽ രണ്ടുമുതൽ ഒൻപതുവരെ

news image
Mar 27, 2025, 12:02 pm GMT+0000 payyolionline.in

മടപ്പള്ളി : ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രോത്സവങ്ങളിൽ ഒന്നായ അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം ഏപ്രിൽ രണ്ടിന് കൊടിയേറി ഏപ്രിൽ ഒൻപതിന്‌ ആറാട്ടോടുകൂടി സമാപിക്കും. രണ്ടിന് പുലർച്ചെ നാലുമുതൽ മഹാഗണപതിഹോമം, ഉച്ചയ്ക്ക് 11.30-ന് പ്രസാദ ഊട്ട്, രാത്രി 8.30-നും 9.25-നും മധ്യേ കൊടിയേറ്റം. തുടർന്ന് കരിമരുന്നുപ്രയോഗം. മൂന്നിന് രാത്രി 7.30-ന് ആധ്യാത്മികപ്രഭാഷണം-ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, രാത്രി 8.30-ന് മെഗാതിരുവാതിര. നാലിന് രാത്രി 7.30-ന് ആധ്യാത്മികപ്രഭാഷണം രമേശൻ നമ്പീശൻ ഐക്കരപ്പടി രാത്രി 8.30-ന് കോഴിക്കോട് തമ്പുരു ഓർക്കസ്ട്രയുടെ ഗാനാമൃതം.

അഞ്ചിന് രാത്രി ഏഴിന്‌ സാംസ്കാരികസദസ്സ് ഉദ്ഘാടനം-ആലങ്കോട് ലീലാകൃഷ്ണൻ, വിശിഷ്ടാതിഥി-ഗോകുലം ഗോപാലൻ. രാത്രി ഒൻപതിന്‌ പ്രശസ്ത റാപ്പ് ഗായകൻ വേടൻ നയിക്കുന്ന വേടൻ മ്യൂസിക്ക് കൺസർട്ട്. ആറിന് ഞായറാഴ്ച സ്റ്റീഫൻ ദേവസി, കെ.എസ്. ഹരിശങ്കർ എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക് ഷോ ഏഴിന് കാലത്ത് ഏഴിനും 7.30-നും ഇടയിൽ ഉത്സവഭണ്ഡാരംവെക്കൽ വൈകുന്നേരം നാലുമണിക്ക് തെക്കേപ്പുരയിൽ തറവാട്ടിൽനിന്ന് തിരുവാഭരണം എഴുന്നള്ളിപ്പ്. വൈകുന്നേരം ആറുമണിക്ക് കൊടിയെഴുന്നള്ളിപ്പ്. വൈകുന്നേരം 6.30-ന് ക്ഷേത്ര വാദ്യസംഘത്തിന്റെ വാദ്യമേളം. രാത്രി ഒൻപതിന്‌ എഴുന്നള്ളിപ്പ്. 10.30-നും 11.30-നും മധ്യേ നാഗാരാധന. തുടർന്ന് കരിമരുന്നുപ്രയോഗം.

ഏപ്രിൽ എട്ടിന് പ്രധാന ഉത്സവദിവസം ഉച്ചയ്ക്ക് രണ്ടുമുതൽ പ്രാദേശിക അടിയറവരവുകൾ. വൈകുന്നേരം അഞ്ചിന്‌ വടകരയിൽനിന്നുള്ള ഭണ്ഡാരംവരവ് ഏഴിന്‌ ഫിഷറീസ് എൽപി സ്കൂൾ പരിസരത്തുനിന്നുള്ള താലംവരവ്. ഒൻപതിന്‌ എഴുന്നള്ളിപ്പ്. 10 മണിക്ക് പാലെഴുന്നള്ളിപ്പ്. 11.30-നും 12.30-നും ഇടയിൽ ഇളനീരാട്ടം. 12.45-ന് പൂക്കലശം. തുടർന്ന് വമ്പിച്ച കരിമരുന്നുപ്രയോഗം. പുലർച്ചെ 3.30-നും അഞ്ചുമണിക്കുമിടയിൽ തർപ്പണം. തുടർന്ന് വമ്പിച്ച കരിമരുന്നുപ്രയോഗം. ഒൻപതിന് 8.30-ന് താലപ്പൊലി 11 മണിക്കും 12 മണിക്കും ഇടയിൽ ആറാട്ടെഴുന്നള്ളിപ്പും ആറാട്ടും. തുടർന്ന് കൊടിയിറക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe