അരിക്കുളത്ത് ‘ദൃശ്യം 2025’ ന്റെ സംഘാടക സമിതി രൂപീകരിച്ചു

news image
Mar 16, 2025, 4:47 pm GMT+0000 payyolionline.in

കൊയിലാണ്ടി : അരിക്കുളം പഞ്ചായത്ത്ദേശീയ സാംസ്കാരിക ഉത്സവം ദൃശ്യം 2025 മെയ് 4 മുതൽ 8 വരെ കാളിയത്ത് മുക്കിൽനടത്തപ്പെടും. സംഘാട സമിതി രൂപീകരണ യോഗം മുൻ കോഴിക്കോട് മേയർ ടി പി ദാസൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ .എം സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ കെ നാരായണൻ, എ സി ബാലകൃഷ്ണൻ, ടീ താജുദ്ദീൻ, ടി സുരേഷ് വി.എം ഉണ്ണി, ശ്രീകുമാർ കൂനറ്റാട്ട്, പ്രദീപൻ കണ്ണമ്പത്ത്, എന്നിവർ സംസാരിച്ചു. എ എം സുഗതൻ മാസ്റ്റർ ചെയർമാനും ഓ കെ ബാബു കൺവീനറുമായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു. കെ പി രജനി സ്വാഗതം പറഞ്ഞ യോഗത്തിൽ നജീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe