കൊയിലാണ്ടി: അരിക്കുളം കാസ് (ചെരിയേരി ആർട്സ് & സ്പോർട്സ് സ്കൂൾ) ന്റെ പാട്ടുകാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ‘പാട്ട്കൂട്ട’ ത്തിന്റെ ഉദ്ഘാടനം കാസ് അരിക്കുളം കാമ്പസ്സിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ ഇ ഹരികുമാർ നിർവഹിച്ചു.
മധു ബാലൻ ആമുഖ ഭാഷണം നടത്തി. സി എസ് അജിത്കുമാർ , പ്രവീൺ പെരുവട്ടൂർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രീശൻ കാർത്തികയുടെ നേതൃത്വത്തിൽ നടന്ന ഗാനാലാപനത്തിൽ ഗോമേഷ് ഗോപാൽ, ബിജു നാഗത്തിൽ, പ്രദീപൻ പന്തലായനി, ലിജില, ജിഷ, രേഷ്മ, രുക്മിണി, വത്സല തുടങ്ങിയവർ പങ്കെടുത്തു. സി അശ്വനി ദേവ് നന്ദി രേഖപ്പെടുത്തി.