‘അയ്യന്തോളിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പ്’; ബാങ്കിന് 100 കോടിയോളം രൂപ നഷ്ടമായെന്ന് അനില്‍ അക്കര

news image
Sep 23, 2023, 7:25 am GMT+0000 payyolionline.in
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിനേക്കാൾ വലിയ തട്ടിപ്പാണ് അയ്യന്തോൾ സഹകരണ ബാങ്കിൽ നടക്കുന്നതെന്ന് എംഎല്‍എ അനിൽ അക്കര. തട്ടിപ്പില്‍ 100 കോടിയോളം രൂപ അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിന് നഷ്ടമായിട്ടുണ്ടെന്നാണ് അനില്‍ അക്കര പറയുന്നത്. ബാങ്ക് ജീവനക്കാരായ പി സുധാകരൻ, സുനന്ദാഭായി എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും അനില്‍ അക്കര ആരോപിച്ചു.

ചിറ്റിലപ്പള്ളിയിലെ റിട്ടയേഡ് അധ്യാപികയുടെയും തഹസീൽദാരുടെയും ഭൂമി 75 ലക്ഷത്തിന് പണയം വച്ചു. പക്ഷേ 25 ലക്ഷം മാത്രമാണ് ഇവർക്ക് കിട്ടിയത്. മലപ്പുറം സ്വദേശി അബൂബക്കറാണ് ലോൺ ഇടനില നിന്നത്. ഒളരിയിലെ വ്യാജ വിലാസത്തിലാണ് ലോൺ നൽകിയത്. ഇപ്പോൾ ഇവര്‍ക്ക് ഒന്നരക്കോടി കുടിശ്ശിക ആയെന്നും അനിൽ അക്കര മാധ്യമങ്ങളോട് പറ‍ഞ്ഞു. തൃശൂരിലെ പിനാക്കിൾ എന്ന ഫ്ലാറ്റിലെ വിലാസങ്ങളിൽ 40 ലേറെ ലോൺ എടുത്തിട്ടുണ്ടെന്നും അനിൽ അക്കര കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe