അയനിക്കാട് സേവന നഗർ റോഡ് നാടിന് സമർപ്പിച്ചു

news image
Jan 5, 2025, 5:07 pm GMT+0000 payyolionline.in


പയ്യോളി: കനത്തിൽ ജമീല എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച നഗരസഭ 30-ാം ഡിവിഷനിലെ സേവന നഗർ റോഡ് കാനത്തിൽ ജമീല എംഎൽഎ നാടിന് സമർപ്പിച്ചു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷനായി.

നിർമ്മാണം പൂർത്തീകരിച്ച അയനിക്കാട് സേവന നഗർ റോഡ് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കെ സി ബാബുരാജ്, ചെറിയാവി സുരേഷ് ബാബു, വി സന്ധ്യ, എ ജെ സുഞ്ജിത്ത്, എ ടി പ്രകാശൻ,  സുഹറ യൂസഫ്, കെ ടി ഗീത എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ ഷൈമ ശ്രീജു സ്വാഗതവും വികസന സമിതി കൺവീനർ ബി സുബീഷ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe