അയനിക്കാട്: അയനിക്കാട് ലൈബ്രറി കൗൺസിൽ പയ്യോളി മേഖല സമിതിയും, യുവധാര ഗ്രന്ഥാലയം പാലേരിമുക്കും സംയുക്തമായി വി സാംബശിവൻ അനുസ്മരണം സംഘടിപ്പിച്ചു.
പ്രശസ്ത നാടക പ്രവർത്തകൻ ജയൻ മൂരാട് അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് മുൻ യുവജനോത്സവ വിജയി സന ഷെറിൻ, നൈനിക പ്രശാന്ത് എന്നിവരുടെ കഥാപ്രസംഗം അരങ്ങേറി.
ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനവർ കെ ടി ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മേഖല സമിതി അംഗങ്ങളായ വി കെ നാസർ, രാജേന്ദ്രൻ കെ കെ,സുരേഷ് കുമാർ എം സി, രാജേഷ് കൊമൊണത്ത്, എം എ വിനോദ്, ലിജീഷ് കെ എൽ എന്നിവർ സംസാരിച്ചു