പയ്യോളി : ഇന്ത്യയുടെ 77 -ാമത് റിപ്പബ്ലിക് ദിനാഘോഷം ലോഹ്യാ ഗ്രന്ഥാലയം സമുചിതമായി ആഘോഷിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് എം.ടി.കെ ഭാസ്ക്കരൻ ദേശീയ പതാക ഉയർത്തി. പ്രവർത്തകർ പതാകയെ സല്യൂട്ട് ചെയ്തു.
എം.ടി നാണു മാസ്റ്റർ, ടികെ കണ്ണൻ എന്നിവർ അക്ഷര കരോൾ ഗാനം പാടി . ഗ്രന്ഥാലയം പ്രവർത്തകർ ഏറ്റുപാടി. കെടി രാജീവൻ രാജ്യത്തിന്റെ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഗ്രസ്ഥാലയത്തിന്റെ പരിസരത്തുള്ള 30 വീടുകളിൽ ചെന്ന് അക്ഷര കരോൾ ഗീതം പാടി. കൗൺസിലർ മജീഷ സുജു മുഖ്യാതിഥിയായി.
രാജൻ കൊളാവിപ്പാലം, എം.രവീന്ദ്രൻ, വി ഗോപാലൻ, കെ.എൻ രത്നാകരൻ, പിടിവി രാജീവൻ, വിജീഷ്ടി.കെ, പി.പി.പ്രഭാകരൻ,എം. ചന്ദ്രൻ,അമൃത എം,സുഭിഷ ടി.കെ, ടി.വി. വാസു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
