അയനിക്കാട് : അയനിക്കാട് യുവധാര ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തില്‍ 150 വീടുകളിൽ കറിവേപ്പിൻ തൈ വിതരണം ചെയ്തു. കുറുളി രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി കൗൺസിൽ അംഗമായ ജയകൃഷ്ണൻ കറിവേപ്പിൻ തൈ വിതരണം ഉദ്ഘാടനം ചെയ്തു.
സുരേഷ് കുമാർ, ലിജീഷ്, നിധിൻ, വിഷ്ണുരാജ്, അഖിൽ എന്നിവർ സംസാരിച്ചു. ബാലവേദി, വനിതാവേദി പ്രവർത്തകരും സന്നിഹിതരായിരുന്നു.