അയനിക്കാട് നർത്തന കലാലയം സുവർണ ജൂബിലി ആഘോഷ വിളംബര യോഗം നടത്തി

news image
Jun 23, 2025, 10:03 am GMT+0000 payyolionline.in

പയ്യോളി :   അയനിക്കാട് നർത്തനയുടെ ഗോൾഡൻ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന വിളംബരയോഗത്തിൽ കലാ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.കഴിഞ്ഞ അമ്പത് വർഷത്തോളമായി കലയെ ചേർത്ത് പിടിച്ച് കൊണ്ട് നാടിൻ്റെ യശസ്സ് കേരളത്തിനകത്തും പുറത്തും ഉയർത്തിയ നർത്തനയുടെ സാരഥിയും നാട്യാചാര്യനുമായ ഈ വി ദാമു നർത്തനയെ പൊന്നാട അണിയിച്ച് ആദരിച്ചു.

ബിനു സി കെ ടി സ്വഗതം ആശംസിച്ച ചടങ്ങിൽ പി.എം ഹരിദാസൻ അദ്ധ്യക്ഷം വഹിച്ചു.
പയ്യോളി മുനിസിപ്പൽ ഉപാധ്യക്ഷ  പത്മശ്രീ പള്ളിവളപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ട്ടീ എം.ടി ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകളറിയിച്ച് കൊണ്ട്
വാർഡ് കൗൺസിലർമാരായ കെ.സി. ബാബുരാജ്, ചെറിയാവി സുരേഷ് ബാബു,
എ ജെ  സുൻജിത്ത് (എരഞ്ഞി വളപ്പിൽ ക്ഷേത്രം), എം.ടി ദിനേശൻ ( ശ്രീകൃഷ്ണ ക്ഷേത്രം),സുശാന്ത് ( കൺവീനർ) രാജേഷ് എ വി  (ഫൈറ്റേഴ്സ്), ഈ ടി പത്മനാഭൻ (രക്ഷാധികാരി)
തുടങ്ങിയവർ സംസാരിച്ചു.കൊറോണാനന്തര ആരോഗ്യപ്രശ്നങ്ങളും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച് ജനകീയ ഡോക്ടർ ശ്രീ രാജേഷ് കുമാർ ക്ലാസ്സെടുത്തു.ചടങ്ങിന് ട്രഷറർ പി കെ രൺധീർ നന്ദി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe