അയനിക്കാട് ഗവ.വെൽഫെയർ എൽ.പി. സ്കൂളിൽ യുറീക്ക പദ്ധതിയും വിദ്യാരംഗം സാഹിത്യവേദിയും ഉദ്ഘാടനം ചെയ്തു

news image
Jul 2, 2024, 2:16 pm GMT+0000 payyolionline.in


പയ്യോളി: അയനിക്കാട് ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ എല്ലാ ക്ലാസ്സിലും യുറീക്ക പദ്ധതിയും വിദ്യാരംഗം സാഹിത്യവേദിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ടി. വത്സൻ യുറീക്ക മാസികയുടെ പ്രാധാന്യം വിശദീകരിച്ചു. ചടങ്ങിൽ കുടുംബശീ സംസ്ഥാന കലോത്സവത്തിൽ കവിതാരചനയിൽ മൂന്നാം സ്ഥാനം നേടിയ  പ്രതിഭ സി.വി. മുഖ്യാതിഥിയായിരുന്നു.

യുറീക്ക, പ്രീ പ്രൈമറിക്കുള്ള പഠന കിറ്റ് എന്നിവ സ്പോൺസർ ചെയ്ത 1979 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയെ പ്രതിനിധീകരിച്ച് പ്രമോദ് സംസാരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ കെ പ്രേമ ടീച്ചർ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് കെ.ടി. ഷാജി അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത് മേഖലാ സെക്രട്ടറി സജീവൻ, വിദ്യാരംഗം കൺവീനർ ലീ നടീച്ചർ.ശോചിന ടീച്ചർ എം പി ടി എ പ്രസിഡണ്ട് ശ്രുതി എന്നിവർ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി രമേശൻ മാസ്റ്റർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe