പയ്യോളി :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന റിസോഴ്സ് ടീം അംഗങ്ങൾക്കായുള്ള ദ്വിദിന പഠനക്യാമ്പ് പയ്യോളി അയനിക്കാട് പഠന ഗവേഷണ കേന്ദ്രത്തിൽ നടന്നു.
പഠനകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി.കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,
ട്രഷറർ സി.എഫ്.റോബിൻ, അസിസ്റ്റൻ്റ് സെക്രട്ടറിമാരായ കെ.കെ.മനോജൻ, ജോസ് രാഗാദ്രി,
വൈസ് പ്രസിഡൻറു മാരായ പി.എസ്. ശിവശ്രീ, എം. സെയ്തലവി തുടങ്ങിയവർ പ്രസംഗിച്ചു.

കെപിപിഎച്ച്എ സംസ്ഥാന പഠനക്യാമ്പ് പഠനകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു
വിവിധ വിഷയങ്ങളിലായി പഠനകേന്ദ്രം ഡയരക്ടർ ടി.ശ്രീധരൻ ചോമ്പാല(കേരള സർവീസ് റൂൾസ്), ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.സി.കൃപരാജ്, (കേരള വിദ്യാഭ്യാസ നിയമങ്ങൾ)
മുഹമ്മദ് സ്വബാഹ് (സ്പാർക്ക് സോഫ്റ്റ് വെയർ), പൊതുവിദ്യാഭ്യാസ വകുപ്പ് റിട്ട.സൂപ്രണ്ട് ആർ.മുരളി(സ്റ്റാഫ് ഫിക്സേഷൻ), എം.എ.ബബിത (ലീവ് റൂൾസ് ) എന്നിവർ ക്ലാസ് നയിച്ചു.