പയ്യോളി : അയനിക്കാട് എരഞ്ഞിവളപ്പിൽ ഭഗവതിക്ഷേത്രം തിറ ഉത്സവത്തിന്റെ ഭാഗമായി ആത്മീയസദസ്സും സമാദരവും നടത്തി. ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് ഉദ്ഘാടനംചെയ്തു. ക്ഷേത്രം പ്രസിഡൻറ് വി. പവിത്രൻ അധ്യക്ഷനായി.
സമീപത്തെ വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികളായ വി. ഗോപാലൻ, സി. സുനിൽകുമാർ, കെ.വി. പുഷ്പാംഗദൻ, പി.എം. പ്രഭാകരൻ, എസ്.കെ. ചിത്രാംഗദൻ എന്നിവരെ ആദരിച്ചു. ഡോ. പി.പി. പ്രമോദ്കുമാർ, കൊളാവിപ്പാലം രാജൻ, കെ.ടി. ഷാജി, കെ.ടി. രാജീവൻ, എ.ജെ. സുൻജിത്ത്, ടി.സി. പ്രകാശൻ, ഇ.വി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ ഇളനീർ വരവുകൾ, വൈകീട്ട് പാലെഴുന്നള്ളത്ത്, രാത്രി വെള്ളാട്ടങ്ങൾ.