അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ മലയാളികള്‍

news image
Oct 23, 2024, 1:58 pm GMT+0000 payyolionline.in

അബുദാബി: അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടുമലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഇന്നലെ വൈകീട്ടാണ് അപകടം. പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ചത്.

താമസ കെട്ടിടത്തിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് പഞ്ചാബ് സ്വദേശിയായ തൊഴിലാളിയാണ് ആദ്യം വീണത്. ആ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേര്‍ക്കും അപകടം സംഭവിച്ചത്.

അല്‍ഗ്രീം ഐലന്‍ഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe