അഴിയൂർ: മണിക്കൂറുകൾ നീളുന്ന അപ്രഖ്യാപിത ലോഡ്ഷെഡിംഗിനെതിരെ അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കാളി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കൊടും ചൂടിനിടെ വൈദ്യുതി മുടങ്ങുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. അഴിയൂർ സെക്ഷനിൽ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ സ്വന്തമായി ഫീഡർ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
വി.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.വി. ബാലകൃഷ്ണൻ, കെ. റംല ടീച്ചർ, എം. ഇസ്മായിൽ, കെ.പി. വിജയൻ, കെ.പി. രവീന്ദ്രൻ, രാജേഷ് അഴിയൂർ, പി.കെ. കോയ, ടി.സി. രാമചന്ദ്രൻ, സോമൻ കൊളരാട്, ബബിത്ത് തയ്യിൽ, കെ.കെ. ഷെറിൻ കുമാർ, നസീർ വീരോളി, ഷഹീർ അഴിയൂർ, എൻ. ധനേഷ്, ശ്രീധരൻ പൊയിൽ, രഞ്ജിത്ത് ചോമ്പാല, എൻ. സരള, പി. വാസന്തി എന്നിവർ പ്രസംഗിച്ചു.
