അപകടം: ഇടുക്കിയിൽ 2 വിനോദസഞ്ചാരികളും പെരുമ്പാവൂരിൽ കാര്‍ യാത്രക്കാരനായ യുവാവും കൊല്ലപ്പെട്ടു

news image
Apr 13, 2024, 5:08 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് ഉണ്ടായ വാഹനാപകടത്തിൽ 2 വിനോദസഞ്ചാരികളടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇടുക്കി വട്ടക്കണ്ണിപ്പാറയിലും പെരുമ്പാവൂരിലുമാണ് അപകടം നടന്നത്. വട്ടക്കണ്ണിപ്പാറയിൽ  വിനോദ സഞ്ചാരികളുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് റജീന (35), സംഘത്തിലുണ്ടായിരുന്ന ഏഴ് വയസുകാരി സന എന്നിവരുമാണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദ സഞ്ചരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. ശിവഗംഗയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ കാർ ലോറിക്ക് പിന്നിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടം ഉണ്ടായത്. ഈ സംഭവത്തിലാണ് കാര്‍ യാത്രക്കാരനായ മലപ്പുറം സ്വദേശി ജുനൈദ് (26) മരിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റ് അഞ്ചു പേരെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe