കൊയിലാണ്ടി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര സ്പോർട്സ് സബ് മീറ്റ് 2024 ന്റെ പ്രചരണാർത്ഥം ടൂർ ഡി കേരള സൈക്ലതോണിന് സ്വീകരണം നൽകി. കൊയിലാണ്ടി ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിനു സമീപം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പാസ് ഫുട്ബോൾ നഴ്സറിയും സ്കോർ ലൈൻ ഫുട്ബോൾ അക്കാദമി സംയുക്തമായി സ്വീകരണം നൽകി.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കാസർകോട് നിന്നും തിരുവനന്തപുരം വരെയാണ് യാത്ര ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രൊഫുൽ പ്രേംനാഥ്, ഉണ്ണികൃഷ്ണൻ, എൻ. കെ . പ്രവീൺദാസ്, കെ. ടി. വിനോദ് കുമാർ , ദിനേശ് മണി , സുജൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.