അനുമതിയില്ലാതെ എഴുന്നള്ളിച്ചതിന് ബാലുശ്ശേരി ഗജേന്ദ്രനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

news image
Mar 19, 2025, 5:23 pm GMT+0000 payyolionline.in

കോഴിക്കോട്: അനുമതി നേടാതെ ആനയെ എഴുന്നള്ളിപ്പിച്ച സംഭവത്തിൽ നടപടിയുമായി വനം വകുപ്പ്. ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയെ കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് ബാലുശ്ശേരി പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് അനുമതി കൂടാതെ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചത്. ക്ഷേത്രം ഭാരവാഹികൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

ബാലുശ്ശേരി ഗായത്രി വീട്ടിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ളതാണ് ഗജേന്ദ്രൻ എന്ന ആന. എലിഫന്റ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കസ്റ്റഡിയിലെടുത്ത ആനയെ സുരക്ഷിത സൂക്ഷിപ്പിനായി ഉടമയെ ഏൽപ്പിച്ചു. വിശദമായ റിപ്പോർട്ട് കലക്ടർക്ക് കൈമാറുമെന്ന് എസിഎഫ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe