അനുനയിപ്പിക്കാനുള്ള നീക്കമോ? കെ സി വേണുഗോപാലിനെ വിളിപ്പിച്ച് ഖര്‍ഗെ

news image
May 13, 2026, 12:09 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി: എഐസിസി സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിനെ വിളിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തിലേക്കാണ് കെ സി വേണുഗോപാലിനെ ക്ഷണിച്ചിരിക്കുന്നത്. ഖര്‍ഗെയുടെ വസതിയിലേക്കാണ് വിളിപ്പിച്ചിരിക്കുന്നത്. അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിളിപ്പിച്ചതെന്നാണ് സൂചന.

 

അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക ചര്‍ച്ചയ്ക്കായി മല്ലികാര്‍ജുന്‍ ഖര്‍ഗെയുംരാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച വൈകിട്ട് 5.30ന് നടക്കും. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. ഇന്ന് വൈകിട്ട് 6.55ന് ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.

 

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe