അനധികൃത വായ്പ ആപ്പുകൾക്ക് പൂട്ട് വീഴും; നിയന്ത്രണം കടുപ്പിക്കാൻ ആർബിഐ

news image
Aug 8, 2024, 7:45 am GMT+0000 payyolionline.in

ദില്ലി: ഡിജിറ്റൽ വായ്പാ ആപ്പുകളെ നിയന്ത്രിക്കാനോരുങ്ങി റിസർവ് ബാങ്ക്. അനധികൃത ആപ്പുകൾ മൂലമുണ്ടാകുന്ന  പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വായ്പ നല്‍കുന്ന  സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ ആർബിഐക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നിർദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആർബിഐ ഗവർണർ.

കൂണുപോലെ മുളച്ചുപൊന്തുന്ന വായ്‌പ ആപ്പുകൾക്കുള്ള കൂച്ചു വിലങ്ങായിരുക്കും ആർബിഐയുടെ പുതിയ നടപടി. വായ്‌പ അനുവദിക്കുന്ന സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകളെ കുറിച്ചുള്ള പൂർണ വിവരങ്ങൾ റിപ്പോർട്ടുചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുകയും വേണമെന്നാണ് ആർബിഐയുടെ നിർദേശം. അനധികൃതമായി വായ്പ നൽകുന്ന ആപ്പുകൾ തിരിച്ചറിയാൻ ഈ നടപടി ഉപഭോക്താക്കളെ സഹായിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe