സ്റ്റോക്കോം∙ അണ്വായുധശേഖരത്തിൽ ഇന്ത്യ പാക്കിസ്ഥാന് തൊട്ടുമുന്നിലെന്ന് റിപ്പോർട്ട്. പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം 170 ആണ്. ഇന്ത്യയുടേത് 172. യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ഉത്തര കൊറിയ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ അണ്വായുധശേഖരം നവീകരിക്കുന്നുണ്ടെന്നും സ്റ്റോക്കോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) റിപ്പോർട്ടിൽ പറയുന്നു.
ദീർഘദൂര ആയുധങ്ങൾ നിർമിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്നും എസ്ഐപിആർഐ പറയുന്നു. ചൈനയിലെ ലക്ഷ്യങ്ങൾ വരെ എത്തുന്ന ദീർഘദൂര ആയുധങ്ങൾ നിർമിക്കുകയാണ് ഇന്ത്യയുടെ നീക്കം. 2023ല്‍ ചൈനയുടെ ആണവശേഖരത്തിന്റെ എണ്ണം 410 ആയിരുന്നു. ഇപ്പോഴത് 500 ആണ്. എപ്പോൾ വേണമെങ്കിലും വിക്ഷേപിക്കാവുന്ന തരത്തിൽ 2100 അണ്വായുധങ്ങൾ സജ്ജമാണെന്നും ഇത് റഷ്യയുടേയും യുഎസിന്റേതുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പക്ഷേ, ചൈനയുടെ ഈ രീതിയിൽ ചില അണ്വായുധങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.