തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയായ ‘അടുക്കള മുറ്റത്തെ കോഴി വളർത്തൽ’ പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണത്തിന് തുടക്കമായി. 834 പേർക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് ഉൽഘാടനം ചെയ്തു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർമാരായ ബിനു കരോളി, സിനിജ, ഷീബ, വെറ്ററിനറി സർജൻ ഡോ. ഷിംജ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ മേഘനാഥ് കെ. കെ എന്നിവർ പങ്കെടുത്തു.