കേരളത്തിന്റെ എല്ലാ മേഖലകളും ഇപ്പോൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ലോകത്തെ ഏത് പ്രദേശത്തോടും കിടപിടിക്കാൻ പോന്ന നിലയിലാണ് കഴിഞ്ഞ പത്ത് വർഷമായി കേരളം ഉയർന്ന് കൊണ്ടിരിക്കുന്നത്. അടിസ്ഥാന സാകര്യ വികസനത്തിൽ കേരളം ബഹുദൂരം മുന്നോട്ട് കുതിച്ചുയരുകയാണ്.
യുഡിഎഫ് ഭരണകാലത്ത് എല്ലാ തരത്തിലും തകർന്ന ഒരു കേരളത്തെയാണ് പിന്നീട് ഇടത് സർക്കാർ ഏറ്റെടുക്കുന്നതും സമസ്ത മേഖലകളിലും പുരോഗതി കൊണ്ട് വരുന്നതും. ജനങ്ങളെ അറിഞ്ഞും അഭിപ്രായങ്ങൾ കേട്ടുമാണ് സർക്കാർ ഓരോ വികസനവും നടപ്പിലാക്കിയത്. നവകേരള സദസ് വഴി ഉയർന്ന് വന്ന അടിസ്ഥാനം വികസന കാര്യങ്ങൾക്ക് 210 കോടി രൂപയാണ് ഇത്തവണ ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.ജനങ്ങളിൽ നിന്നും നേരിട്ട് കേട്ട നിരവധി ആവശ്യങ്ങൾക്ക് ഇതിലൂടെ പരിഹാരമുണ്ടാകും. നിരവധി കാര്യങ്ങളാണ് ഇതിലൂടെ നടപ്പിലാകാനും പോകുന്നത്.ആരോഗ്യം വിദ്യാഭ്യാസം കൃഷി എന്ന് തുടങ്ങി എല്ലാ മേഖലകളെയും പറ്റി പരാമർശിക്കുന്നതാണ് എല്ലാത്തവണത്തേയും പോലെ ഇത്തവണത്തെയും ബജറ്റ്.
