തിക്കോടി: ‘ഗ്ലോബൽ തിക്കോടിയൻസ് ഫോറം’ (ജി ടി എഫ്) എന്ന പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ അകലാപ്പുഴ തുരുത്ത് കേന്ദ്രമായി രൂപപ്പെടുന്ന ഇക്കോ-ഫാം ടൂറിസം പ്രോജക്റ്റുകളുടെ ഒന്നാം ഘട്ടമായ ‘ഓർഗ്ഗാനിക്ക് ഐലന്റ് ‘ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു.
നവംബർ 14 കാലത്ത് 11 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്ന ഫാം റസ്റ്റൊറന്റിൽ ചെറുതും വലുതുമായ പാർട്ടി ഹാളുകളും രുചി വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷണങ്ങളും ലഭ്യമായിരിക്കും. ഗൾഫ് പ്രവാസികളായ നാട്ടുകാരുടെ 50,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ ഷെയർ സമാഹരിച്ച് 2 കോടി മൂലധന സമഹാരണത്തിലൂടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. പത്രസമ്മേളനത്തിൽ അബു കോട്ടയിൽ ചെയർമാൻ, ജി.ആർ അനിൽ മാനേജിംഗ് ഡയറക്റ്റർ, ജാഫർ കടലൂർ, സലീം കെ.പാലൂർ എന്നിവർ പങ്കെടുത്തു.