തിരുവങ്ങൂർ: ഊട്ടിയില്‍ വിനോദയാത്രയ്ക്കിടെ ഹൃദസ്തംഭനം സംഭവിച്ച തിരുവങ്ങൂര്‍ സ്വദേശിയായ പതിനാലുകാരന് മരിച്ചു. തിരുവങ്ങൂർ കോയാസ് കോട്ടേഴ്സിൽ അബ്ദുള്ള കോയയുടെയും കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസയുടെയും മകൻ യൂസഫ് അബ്ദള്ള [14] ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം.
കുടുംബത്തോടൊപ്പം ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് യൂസഫ് അബ്ദുള്ള .അമീൻ അബ്ദുള്ള, ഫാത്തിമ അബ്ദുള്ള എന്നിവർ സഹോദരങ്ങളാണ്.