പയ്യോളി: പയ്യോളിയിലെ സേക്രഡ് ഹാർട്ട് യു.പി സ്കൂൾ കലാ-ശാസ്ത്രമേഖലകളിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി.കിഴൂർ ജി.യു.പി സ്കൂളിൽ വെച്ച് നടന്ന പയ്യോളി മുനിസിപ്പാലിറ്റി കലാമേളയിൽ ഒന്നാം സ്ഥാനവും ചിങ്ങപുരം സി.കെ .ജി . മെമ്മോറിയൽ സ്കൂളിൽ വെച്ച് നടന്ന മേലടി ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം രണ്ടാം സ്ഥാനവും യു.പി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി സേക്രഡ് ഹാർട്ട് യു പി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.

പയ്യോളി ടി.എസ് ജി.വി.എച്ച് എസ്. സ്കൂളിൽ വെച്ച് നടത്തിയ മേലടി ഉപജില്ലാ ശാസ്ത്ര മേളയിൽ യു.പി വിഭാഗം ഗണിത ശാസ്ത്രമേള രണ്ടാം സ്ഥാനം , യു.പി വിഭാഗം ഐ ടി മേളയിൽ മൂന്നാം സ്ഥാനം , എൽ പി വിഭാഗം ശാസ്ത്ര മേള മൂന്നാം സ്ഥാനം, യു.പി വിഭാഗം ശാസ്ത്ര മേള മൂന്നാം സ്ഥാനം എന്നിവയും കരസ്ഥമാക്കി .
