കൊച്ചി> ഈസ്റ്റര്‍, റംസാന്‍, വിഷു സപ്ലൈകോ ഉത്സവച്ചന്തകള്‍ക്ക് ജില്ലയില്‍ തുടക്കമായി. താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. വിഷുത്തലേന്ന്, ഏപ്രില്‍ 13 വരെ ഉത്സവച്ചന്തകള്‍ പ്രവര്‍ത്തിക്കും. മാര്‍ക്കറ്റ്‌വിലയില്‍നിന്ന് 35 ശതമാനംവരെ കുറച്ച് നല്‍കുന്ന സബ്‌സിഡി ഇനങ്ങളും നോണ്‍ സബ്‌സിഡി ഇനങ്ങളും ലഭ്യമാണ്.
വിവിധ ബ്രാന്‍ഡഡ്, നിത്യോപയോഗ സാധനങ്ങള്‍ക്ക് മാര്‍ച്ച് 12 മുതല്‍ പ്രഖ്യാപിച്ച ഗോള്‍ഡണ്‍ ഓഫര്‍ ചന്തകളില്‍ ലഭിക്കും. ജില്ലയില്‍ ആലുവ സൂപ്പര്‍മാര്‍ക്കറ്റ്, തൃപ്പൂണിത്തുറ ലാഭം മാര്‍ക്കറ്റ്, കോതമംഗലം സൂപ്പര്‍മാര്‍ക്കറ്റ്, അങ്കമാലി പീപ്പിള്‍സ് ബസാര്‍, പെരുമ്പാവൂര്‍ സൂപ്പര്‍മാര്‍ക്കറ്റ്, ചുള്ളിക്കല്‍ പീപ്പിള്‍സ് ബസാര്‍, നോര്‍ത്ത് പറവൂര്‍ പീപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളിലാണ് ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.
ദുഃഖവെള്ളി (29), ഈസ്റ്റര്‍ ദിനം (31), റംസാന്‍ (ഏപ്രില്‍ 10) എന്നീ അവധിദിവസങ്ങളിലും വാര്‍ഷിക കണക്കെടുപ്പ് ദിവസങ്ങളായ ഏപ്രില്‍ ഒന്നിനും രണ്ടിനും ചന്തകളും വില്‍പ്പനശാലകളും പ്രവര്‍ത്തിക്കില്ല.