ശബരിമല വിമാനത്താവളം; വിദഗ്ധ സമിതിയെ നിയോഗിച്ചത് മാനദണ്ഡങ്ങൾ പാലിച്ച് -എം.എൽ.എ

news image
Aug 5, 2023, 5:34 am GMT+0000 payyolionline.in

എ​രു​മേ​ലി: നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യി​ൽ രാ​ഷ്ട്രീ​യ വി​വേ​ച​നം ഉ​ണ്ടാ​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ. നി​യ​മം അ​നു​ശാ​സി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ, പു​ന​ര​ധി​വാ​സം, പു​ന​ര​ധി​വാ​സ നി​യ​മം 2013ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഒ​രു സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​ൻ, ഒ​രു പു​ന​ര​ധി​വാ​സ വി​ദ​ഗ്ധ​ൻ, പ്ര​ദേ​ശ​ത്തെ ര​ണ്ട് പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നാ​ണ് ഈ ​ആ​ക്ടി​ൽ നി​ർ​​ദേ​ശി​ക്കു​ന്ന​ത്. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള്ള ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും കേ​ൾ​ക്കു​ന്ന​തി​നും ആ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ര​ധി​വാ​സം തീ​രു​മാ​നി​ക്കു​ന്ന​തി​നു​മാ​ണ് സ​മി​തി​യെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ര​ണ്ടു​പേ​രെ​യാ​ണ് നി​യ​മ​പ്ര​കാ​രം ഉ​ൾ​പ്പെ​ടു​ത്താ​നാ​കു​ക. ജ​ന​പ്ര​തി​നി​ധി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. പ​ദ്ധ​തി​ക്കാ​യി സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ഒ​ന്നി​ല​ധി​കം ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ടാ​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​മു​ള്ള വാ​ർ​ഡി​ലെ അം​ഗ​ത്തെ​യാ​ണ് സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ഒ​ഴ​ക്ക​നാ​ട് വാ​ർ​ഡി​ൽ ഉ​ള്ള​തി​ലു​മ​ധി​കം പ്ര​ദേ​ശം ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് അ​വ​ജി​ടു​ത്തെ വാ​ർ​ഡം​ഗ​​ത്തെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എ​രു​മേ​ലി, മ​ണി​മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഭൂ​മി ആ​യ​തി​നാ​ലാ​ണ് ര​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ​യും ഓ​രോ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe