കൊയിലാണ്ടി: വിജയദശമി ദിവസം പിഷാരികാവിൽ ആദ്യാക്ഷരം കുറിക്കാൻ നൂറു കണക്കിന് കുരുന്നുകളെത്തി. .
കാലത്ത് സരസ്വതി പൂജക്ക് ശേഷം വിദ്യാരംഭം കുറിക്കല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ കെ.പി.സുധീര, ശത്രുഘ്നൻ, സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് കെ.പി.രാമചന്ദ്രൻ, ഡോ: ടി.രാമചന്ദ്രൻ, മേൽശാന്തി എൻ.നാരായണൻ മൂസ്സത്, സന്തോഷ് മൂസ്സത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു.
പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രം, കൊ രയ ങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രം, മനയിടത്ത് പറമ്പിൽ ക്ഷേത്രം, പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രം, കോതമംഗലം ക്ഷേത്രത്തിലും എഴുത്തിനിരുത്താൻ നിരവധി പേർ എത്തിച്ചേർന്നു.