പയ്യോളി: മഹാരാഷ്ട്ര ബേങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതി വടകര ശാഖ മുൻ മാനേജർ മധ ജയകുമാറിനെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന്
കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു. ബാങ്കിലെത്തിച്ച് പ്രതിയുമായി തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് വടകര മജിസ്ട്രേറ്റ് കോടതിയുടെ ചാർജുള്ള പയ്യോളി കോടതിയിൽ ഹാജരാക്കിയത്.
6 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് മധ ജയകുമാറിനെ നേരത്തെ കോടതി
വിട്ടത്. പോലീസ് കസ്റ്റഡി അവസാനിച്ചതിനാൽ വൈകീട്ടോടെ പ്രതി മധാ ജയകുമാറിനെ പയ്യോളി മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്ത് വടകര സബ്ബ് ജയിലേക്ക് മാറ്റി.
പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ദിവസം തന്നെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകും. ഇതോടൊപ്പം ഹാജരാക്കാൻ ബാക്കിയുള്ള സ്വർണ്ണവും കോടതിയിൽ ഹാജരാക്കും.