കോഴിക്കോട്: വടകര-പേരാമ്പ്ര റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ വീശിയടിച്ച ശക്തമായ കാറ്റിലാണ് ചാനിയം കടവ് പാലത്തിനു സമീപം കൂറ്റൻ മരം റോഡിന് കുറുകെ വീണത്.
വടകരയിൽ നിന്നു പേരാമ്പ്രയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് കടന്ന് പോയതിന് തൊട്ടുപിന്നാലെയാണ് അപകടം. പേരാമ്പ്രയിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും മരം മുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ്. ഗതാഗത തടസ്സം നീക്കിയിട്ടുണ്ട്.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            