വടകര : അഴിയൂർ ഗ്രാമ പഞ്ചായത്ത് അധീനതയിൽ മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്തെ അമ്പത് സെൻറ് സ്ഥലത്ത് പൊതു ശ്മശാന നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജനപ്രതിനിധികളുടേയും സർവ്വകക്ഷികളുടേയും യോഗം തീരുമാനിച്ചു. സ്ഥലം ഉടമസ്ഥതയെ ചൊല്ലി റെയിൽവെ തടസ്സവാദം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് നിർമ്മാണ പ്രവൃത്തികൾ മുടങ്ങിയിരുന്നു. എന്നാൽ ഭൂമിയുടെ ഉടമസ്ഥതാവകാശം റവന്യു വകുപ്പിനായിരുന്നു. പിന്നീട് ശ്മശാന നിർമ്മാണത്തിനായ് സർക്കാർ ഉത്തരവ് പ്രകാരം ഭൂമി പഞ്ചായത്തിന് വിട്ടു നൽകുകയായിരുന്നു. ഈ ഭൂമിയിലാണ് റെയിൽവെയുടെ അവകാശം ഉന്നയിച്ച് പ്രവൃത്തി തടസ്സപ്പെടുത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സർവ്വകക്ഷിയോഗം പഞ്ചായത്തിന് പിന്തുണ നൽകി. റെയിൽവെയുടെ ഈ ബാലിശമായ നടപടി അഴിയൂർ പഞ്ചായത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഴിയൂർ പഞ്ചായത്തിൽ ശ്മശാനത്തിന്റെ അഭാവം ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട് പഞ്ചായത്തിന്റെ 18 ലക്ഷത്തോളം രൂപ ശ്മശാന നിർമ്മാണ പ്രവർത്തനങ്ങൾക്ക്. ഇത് വരെ ചെലവാക്കി .
ജില്ലാ പഞ്ചായത്ത് വിഹിതമായി 40 ലക്ഷ രൂപ ഈ പ്രവൃത്തിക്ക് വകയിരുത്തിയിട്ടുണ്ട്. നിരവധിവർഷത്തെ പോരാട്ടത്തിനൊടുവിലാണ് പരിസ്ഥിതിക്ക് കോട്ടം വരാതെ 30 അടി ഉയരത്തില്‍ പുകകുഴല്‍ സ്ഥാപിച്ച് ആധുനിക സംവിധാനത്തോടെയുളള ശ്മശാനത്തിന് ബന്ധപ്പെട്ട വകുപ്പുകൾ അനുമതി നൽകിയത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ ടി പി റീനീഷ്, ശശിധരൻ തോട്ടത്തിൽ ,രമ്യകരോടി,കല്ലറോതത് സുകുമാരൻ, പി.ബാബുരാജ്, യു.എ.റഹീം, പ്രദീപ് ചോമ്പാല, അനുഷ ആനന്ദസദനം, പി.കെ. പ്രീത, കെ ലീല, , കെ.എ.സുരേന്ദ്രൻ, ബൈജു പൂഴിയിൽ, കെ.രവീന്ദ്രൻ , ഇ.ടി.കെ.പ്രഭാകരൻ, മുബാസ് കല്ലേരി റീന രയരോത്ത്, സിനതത് ബഷീർ, കെ.കെ.ജയചന്ദ്രൻ എന്നിവർ
പ്രസംഗിച്ചു.