മാർച്ച് 11ന് സൗജന്യ തൊഴിൽ മേള; 10ാം ക്സാസ് മുതൽ ബിരുദാനന്തര ബിരുദം വരെ ഉള്ളവര്‍ക്ക് വരെ നിരവധി തൊഴിലവസരങ്ങൾ

news image
Mar 5, 2025, 10:28 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന “വിജ്ഞാന കേരളം” പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ച് 11ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

200-ലധികം ഒഴിവുകളുമായി പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 10-ാം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബി ടെക്, പിജി യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 11 രാവിലെ 9:30 ന് ബയോഡേറ്റ (കുറഞ്ഞത് 5) അനുബന്ധ സർട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്കിൽ പാർക്കിൽ എത്തിച്ചേരണം.  മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ: [https://forms.gle/EvmeRjkDkJ5pLhBq7] കൂടുതൽ വിവരങ്ങൾക്ക്: 9495999697 / 9495404484

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe