മാര്‍ച്ച്‌ 31നകം ചെയ്തില്ലെങ്കില്‍ റേഷൻ നഷ്ടപ്പെടാൻ സാദ്ധ്യത, കാര്‍ഡുടമകള്‍ക്ക് മുന്നറിയിപ്പ്

news image
Mar 6, 2025, 5:38 am GMT+0000 payyolionline.in

തിരുവനന്തപുരം: കെ,വൈ.സി പൂർത്തിയാക്കാത്ത റേഷൻ ഗുണഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. മഞ്ഞ, പിങ്ക് റേഷൻ കാർ‌ഡുകളില്‍ (AAY, PHH) ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ഇ.കൈ.വൈ.സി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച്‌ 31ന് അവസാനിക്കുന്നതിനാല്‍ ആണിത്.

ഇ. കെ.വൈ,സി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതിനാല്‍ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകള്‍/ താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവ മുഖാന്തിരം നടപടിക്രമങ്ങള്‍ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മിഷണർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe