പയ്യോളി: ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള സംഘടനകൾ ഉയർത്തുന്ന മത രാഷ്ട്ര വാദ നിലപാട് സമൂഹത്തിൽ ആപത്കരമായ സ്ഥിതിവിശേഷം ക്ഷണിച്ചു വരുത്തുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പി രാമകൃഷ്ണൻ പറഞ്ഞു.
സിപിഎം പയ്യോളി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നന്തി വിരവഞ്ചേരിയിലെ പി ഗോപാലൻ – ഒ കെ പി കുഞ്ഞിക്കണ്ണൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇത്തരം വർഗീയ ശക്തികൾ രംഗത്തുവന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും സിപിഎം നേതൃത്വ ത്തിനെതിരെ സംഘടിതഅപവാദ പ്രചാരണങ്ങൾ നടത്തുന്ന വലതുപക്ഷ മാധ്യമ ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നുംഅദ്ദേഹം തുടർന്നു പറഞ്ഞു.