തൃശ്ശൂർ: യുട്യൂബറായ മണവാളനെതിരെ തൃശ്ശൂർ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഷഹീൻ ഷാ എന്ന മണവാളനെതിരായ നടപടി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല.
ഏപ്രിൽ 19നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തൃശ്ശൂർ കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താനായി തൃശ്ശൂർ വെസ്റ്റ് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.