ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

news image
Jun 14, 2023, 8:09 am GMT+0000 payyolionline.in

ബാലുശ്ശേരി:  കോക്കല്ലൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോരങ്ങാട് വട്ടപ്പൊയില്‍ അഖില്‍ (32) മരിച്ചു . ബുധന്‍ രാവിലെ 6 മണിയോടെയാണ്  മരണം. ഡിവൈഎഫ്ഐ  താമരശ്ശേരി വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും സിപിഐ എം വട്ടക്കൊരു ബ്രാഞ്ച് അംഗവുമാണ്.

ചൊവ്വ ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ രാവിലെ ബാലുശ്ശേരിക്ക് സമീപം കോക്കല്ലൂരില്‍ വെച്ചായിരുന്നു അപകടം.  ഭാര്യ വിഷ്ണുപ്രിയ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.   അഖിലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe