പാറന്നൂര്‍ ഉസ്താദ് ഉറൂസ് മുബാറക്കിന് കൊയിലാണ്ടിയില്‍ ഉജ്വല തുടക്കം

news image
Aug 18, 2023, 4:30 pm GMT+0000 payyolionline.in
കൊയിലാണ്ടി: സമസ്ത ട്രഷററും പ്രമുഖ ഇസ് ലാമിക പണിഡതനുമായിരുന്ന മര്‍ഹും പാറന്നൂര്‍ പി പി ഇബ്രാഹിം  മുസ്‌ലിയാര്‍ പത്താമത് ഉറൂസ്  മുബാറക്കിന് കൊയിലാണ്ടിയില്‍ ഉജ്വല തുടക്കം. രാവിലെ പാറന്നൂര്‍ നടന്ന  ഖബര്‍ സിയാറത്തിന് പാറന്നൂര്‍ മഹല്ല് ഖാസി  പി പി അബ്ദു്ല്‍  ലത്തീഫ് ഫൈസി  നേതൃത്വം  നല്‍കി. കൊയിലാണ്ടി  ഖാസി ടി  .കെ മുഹമ്മദ്  കുട്ടി  മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ഉറൂസ് മുബാറക് പാണക്കാട്  സയ്യിദ് മുനവ്വര്‍ അലി  ശിഹാബ് തങ്ങ്ള്‍ ഉദ്ഘാടനം  ചെയ്തു. സയ്യിദ്  അലി   ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഇ.കെ അബൂബക്കര്‍  മുസ്‌ലിയാര്‍  പ്രാര്‍ത്ഥന  നിര്‍വഹിച്ചു.  എ .വി അബ്ദുറഹിമാന്‍  മുസ്‌ലിയാര്‍  അനുഗ്രഹ പ്രഭാഷണം  നടത്തി.  അബ്ദുല്‍ ജലീ്ല്‍  ബാഖവി, അബ്ദുറഹിമാന്‍ ഹൈതമി, മുഹമ്മദ് സിനാന്‍   മുസ്‌ലിയാര്‍  ,  കെ പി ഇമ്പിച്ചി മമ്മൂ  ഹാജി,എം ടി  ഇമ്പിച്ചി, അഹമ്മദ്, എം  മുഹമ്മദ് സലീം, സി എച്ച് അബ്ദുല്ല, ആര്‍ എം ഇല്ല്യാസ്,  സി പി എ സലാം, എ പി ഷാനവാസ്, കെ. പി ഹാശിം, സുലൈമാന്‍ മച്ചൂര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി ദാരിമി, ഇ്ല്ല്യാസ്   മുസ്‌ലിയാര്‍,  മുഹമ്മദ് അസ്ലലം സംസാരിച്ചു. തുടര്‍ന്ന് നടന്ന മജ്‌ലിസൂന്നൂറിന് പി പി മുഹമ്മദ ബാഖവിയും  മ ത    പ്ര  ഭാഷണത്തിന് ഉസ്താദ് അന്‍വര്‍  മുഹ് യുദ്ധീന്‍ ഹുദവി  ആലുവയും നേത്വതം  നല്‍കി. രണ്ടാം ദിവസമായ ഇന്ന് ശനി  ഉസ്താദ് എ എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മ ദ്    കോയ ജമലുലൈലി  ഉദ്ഘാടനം  ചെയ്യും. സമാപന ദിവസമായ ഞായറാഴ്ച നടക്കുന്ന ദിക് ര്‍ ദുആ മജ്‌ലിസിന് പാണക്കാട്  സയ്യിദ്   അബ്ദുറഷീ  ദ്  അലി    ശിഹാബ് തങ്ങള്‍  നേതൃത്വം  നല്‍കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe