തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടി ബാലവേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ്മൽസരം നടത്തി. എം.കെ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . കെ. രവീന്ദ്രൻ മാസ്റ്റർ ക്വിസ് നയിച്ചു. ആയിഷ ഹംസ ഒന്നാം സ്ഥാനവും വേദ മുരളി രണ്ടാം സ്ഥാനവും തന്മയ പ്രജീഷ് , വൈഗ എസ് ബാബു എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. സംറ സ്വാഗതവും ധ്യാൻ കൃഷ്ണ അദ്ധ്യക്ഷവും വഹിച്ചു.