തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കി എസ്എഫ്ഐ. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് എസ് എഫ് ഐ ലോക് ഭവൻ മാർച്ചിൽ സംഘർഷമുണ്ടായി. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തകൊച്ചിയിലും തൃശൂരിലും ആലപ്പുഴയിലും മാർച്ചിൽ സംഘർഷമുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നുണ്ടെങ്കിലും പിരിഞ്ഞുപോവാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ് വാഹനത്തിന് മുകളിൽ കയറിയ പ്രവർത്തകരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് നീക്കുകയാണ്. പത്തനംതിട്ടയിൽ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്.
നീറ്റ് പരീക്ഷാ ക്രമക്കേട്: സംസ്ഥാനത്തുടനീളം എസ്.എഫ്.ഐ പ്രതിഷേധം; പലയിടത്തും സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു
Jul 23, 2026, 10:10 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ 49-കാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു
