നായ് കുരക്കുന്നത് കേട്ട് വാതിൽ തുറന്നു; മംഗളൂരുവിൽ ഗൃഹനാഥനെ പുലി അക്രമിച്ചു

news image
Jun 30, 2023, 4:10 pm GMT+0000 payyolionline.in

മംഗളൂരു: നായ് കുരക്കുന്നത് കേട്ട് അർധരാത്രി വാതിൽ തുറന്ന ഗൃഹനാഥനെ പുലി അക്രമിച്ചു. കൊല്ലൂർ നിട്ടൂരിലെ കെ. ഗണേശാണ്(48) അക്രമത്തിന് ഇരയായത്. ഇയാളെ കുന്താപുരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അർധരാത്രി രണ്ടരയോടെയാണ് സംഭവം. നായ് കുരക്കുന്നത് കേട്ട് വാതിൽ തുറന്നയുടൻ പുലി ചാടി വീഴുകയായിരുന്നുവെന്ന് ഗണേശ് പറഞ്ഞു. ഭാര്യയുടേയും മക്കളുടേയും നിലവിളിയും ഓടിക്കൂടിയ അയൽക്കാരുടെ ശബ്ദവും കേട്ട് പുലി ഓടിപ്പോയി. കൈക്ക് പുലിനഖം കൊണ്ട് സാരമായ പരിക്കേറ്റിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe