ദേശീയപാത പയ്യോളി മേഖലയിലെ യാത്ര ദുരിതം : ജില്ലാ കലക്ടർ അടിയന്തര യോഗം വിളിച്ചു

news image
Jul 20, 2024, 8:11 am GMT+0000 payyolionline.in

പയ്യോളി: മൂടാടി, തിക്കോടി, പയ്യോളി പ്രദേശത്തെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശ പ്രകാരം കോഴിക്കോട് ജില്ലാ കലക്ടർ അടിയന്തിര യോഗം വിളിച്ചു ചേർത്തു. എംഎൽഎ കാനത്തിൽ ജമീല, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ ശ്രീകുമാർ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പയ്യോളി മുൻസിപ്പൽ കൗൺസിലർ ടി ചന്തു മാസ്റ്റർ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ എംപി ഷിബു എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ചർച്ചയുടെ ഭാഗമായി ജൂലൈ 23 ന് വൈകിട്ട് 4.30 ന് പയ്യോളി മുൻസിപ്പൽ ഓഫീസിൽ വെച്ച് ബന്ധപ്പെട്ട ആളുകളുടെ യോഗം വിളിച്ചു ചേർത്ത് ഈ വിഷയത്തിലുള്ള പരിഹാരം കാണാമെന്നു കളക്ടർ ഉറപ്പ് നൽകി.വഗാഡ് ലേബർ ക്യാമ്പിലെ മലിനീകരണ പ്രശ്നങ്ങൾ സംബന്ധിച്ച മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധന റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനും പ്രശ്ന പരിഹാരം ബുധനാഴ്ചക്കകം ഉണ്ടാകുമെന്നും ബഹു ജില്ലാ കളക്ടർ ഉറപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe