റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനനഗരത്തിൻറെ മുഖഛായ മാറ്റുന്ന റിയാദ് മെട്രോയിൽ രണ്ടു ലൈനുകൾ പ്രവർത്തന സജ്ജം. കിങ് അബ്ദുല്ല റോഡിന് സമാന്തരമായ റെഡ് ലൈനിൽ (ലൈൻ രണ്ട്) ട്രെയിനോടിക്കാൻ ഞങ്ങൾ പൂർണ സജ്ജമാണെന്ന് മെട്രോ പ്രവർത്തിപ്പിക്കാൻ കരാറെടുത്ത കാപിറ്റൽ മെട്രോ കമ്പനി (കാംകോ) സി.ഇ.ഒ ലോയിക് കോർഡെല്ലെ പറഞ്ഞു. ഒന്നാം നമ്പർ ലൈനായ ഒലയ-ബത്ഹ റൂട്ടിലെ ബ്ലൂ ലൈൻ ജൂലൈ 31 നകം പ്രവർത്തന സജ്ജമാകും. ആ ലൈനിൽ ട്രെയിനോടിക്കാനുള്ള ജീവനക്കാർക്കുള്ള പരിശീലനം അതിനകം പൂർത്തിയാകും. ഓപ്പറേഷൻ ആരംഭിക്കാൻ റിയാദ് സിറ്റി റോയൽ കമീഷെൻറ ഉദ്ഘാടന തീയതിക്കായി കാത്തിരിക്കുകയാണെന്നും സി. ഇ.ഒ പറഞ്ഞു.റിയാദ് നഗരത്തിെൻറ മുക്കുമൂലകളെ ബന്ധിപ്പിക്കുന്ന കിങ് അബ്ദുൽ അസീസ് ട്രാൻസ്പോർട്ട് സിസ്റ്റത്തിനുള്ളിലാണ് മെട്രോ ട്രെയിനും റിയാദ് ബസും പദ്ധതി. മെട്രോ സ്റ്റേഷനുകളെയും നഗരത്തിെൻറ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ബസ് സർവിസ് ഇതിനകം തുടങ്ങിക്കഴിഞ്ഞു. അതിെൻറ എല്ലാ ഘട്ടങ്ങളും പൂർത്തിയായി. മെട്രോ റെയിലിൽ ആറ് ലൈനുകളാണുള്ളത്. അതിൽ ഒന്നും രണ്ടും ലൈനുകളുടെ കാര്യമാണ് കാംകോ സി.ഇ.ഒ പറഞ്ഞത്.
സൗദിയിലെ എല്ലാ അവസരങ്ങളും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും മദീന പോലുള്ള മറ്റ് വലിയ നഗരങ്ങളിലെ ഗതാഗത പദ്ധതികളിൽ പങ്കാളിയാവുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും ലോയിക് കോർഡെല്ലെ തുടർന്ന് പറഞ്ഞു. സൗദി ഗതാഗതത്തിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. നിയോമുമായി ഇതര ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതികൾ എന്നിവ പോലുള്ള ബൃഹദ് സംരംഭങ്ങൾ വേറെയുമുണ്ട്. അതിനാൽ, വരും വർഷങ്ങളിൽ രാജ്യത്തെ എല്ലാത്തരം ഗതാഗതത്തിലും ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഗതാഗത കുതിച്ചുചാട്ടത്തിന് കാരണങ്ങളുണ്ട്.
അത് ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയാണ്. അതുപോലെ ടൂറിസം വികസന പദ്ധതികളും. ഇത് അടിസ്ഥാന പൊതുഗതാഗത സംവിധാനങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ്. അതനുസരിച്ചുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത. സൗദി അറേബ്യയുടെ വളർച്ചയെയും ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു.