പയ്യോളി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മറ്റി ആസ്ഥാനമായി ഡൽഹിയിൽ പണിയുന്ന ഖായിദെ മില്ലത്ത് സെൻ്റർ ഫണ്ട് ശേഖരണം 26-ാം ഡിവിഷൻ കമ്മറ്റി യോഗത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.എം.ഇസ്മായിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ നഗരസഭ കൗൺസിലർ എ പി.റസാഖ് , കെ.പി.സി.ശുക്കൂർ, യൂസഫ് നടുവിലേരി ,ഇയ്യോത്തിൽ ഹുസ്സയിൻ ,സവാദ് വയരോളി ,നാസിഫ് എന്നിവർ പ്രസംഗിച്ചു.എസ്. ടി. യു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.സി.ശുക്കൂർ
ഖായിദെ മില്ലത്ത് സെൻറർ നിർമ്മാണ ഫണ്ടിലേക്ക് ആദ്യ സംഭാവന മുർസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടിക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാന സർക്കാറിൻ്റെ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ചു കൊണ്ട് കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫീസിലേക്ക് എം.എസ്.എഫ് നടത്തിയ മാർച്ചിനോടനുബന്ധിച്ച് അറസ്റ്റ് ചെയ്യപ്പെട്ട യൂസഫ് നടുവിലേരിയെ പ്രസിഡണ്ട് ഇയ്യോത്തിൽ ഹുസ്സയിൻ ആദരിച്ചു.ചടങ്ങിൽ ജനറൽ സെക്രട്ടറി ഏ.പി.ഷംസു സ്വാഗതവും, ട്രഷറർ കെ.പി.സി.റഹ്മാൻ നന്ദിയും പറഞ്ഞു.